
തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലുള്ള ഇന്ത്യ ഇന്റർനാഷണൽ സ്കിൽ സെന്ററിൽ പ്ലസ്ടു കഴിഞ്ഞ 18നും 26നും മദ്ധ്യേ പ്രായമുള്ളവർക്ക് ജർമ്മനിയിൽ നഴ്സിംഗ്, ഹോസ്പിറ്റാലിറ്റി മേഖലകളിൽ പഠനത്തോടൊപ്പം ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യ ജർമൻ ഭാഷാ പരിശീലനവും നൽകും. ഫോൺ: 8138025058.
സൗജന്യപ്ലേസ്മെന്റ് ഡ്രൈവ്
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ മാർച്ച് 12 രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഇസാഫിലെ വിവിധ തസ്തികകളിലെ 115 ഒഴിവുകളിലാണ് നിയമനം. മാർച്ച് 8 രാത്രി 12ന് മുൻപ് 'ബിരുദധാരികൾ' https://bit.ly/3smnLqr ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം.വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM വഴിയോ 0471-2304577 ലൂടെയോ ബന്ധപ്പെടാം.