
തിരുവനന്തപുരം: തൊഴിൽ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച തൊഴിലുടമകൾക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം ഏർപ്പെടുത്തി തൊഴിൽവകുപ്പ്. തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ മികച്ചവയെ കണ്ടെത്തി അംഗീകരിക്കുന്നതിനും പൊതുജനങ്ങളുടെ മുൻപിൽ മാതൃകയായി അവതരിപ്പിച്ച് ആദരിക്കുന്നതിനുമായാണ് വിവിധ മേഖലകളിൽ ഏറ്റവും മികച്ച സ്ഥാപനത്തെ കണ്ടെത്തി, മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം, സി.എംസ് അവാർഡ് ഒഫ് എക്സലൻസ് നൽകുന്നത്. മുഖ്യമന്ത്രിയുടെ പുരസ്കാരത്തിനു പുറമേ പോയിന്റു നിലയിൽ മുന്നിൽ വരുന്ന മികച്ച സ്ഥാപനങ്ങൾക്ക് വ്രജ, സുവർണ സർട്ടിഫിക്കറ്റുകളും നൽകും.