
വൈത്തിരി: മാതാവിനെ കഴുത്തു ഞെരിച്ചു കൊന്നശേഷം മകൻ തൂങ്ങിമരിച്ചു. വൈത്തിരി സുഗന്ധഗിരി 50 ഏക്കറിൽ താമസിക്കുന്ന ശാന്ത (62), മകൻ മഹേഷ് (32) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെ കൊലപാതകം നടന്നുവെന്നാണ് വിവരം. ശാന്തയുടെ മൃതദേഹം തറയിലും മഹേഷിന്റെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങിയ നിലയിലുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ശാന്തയുടേത് കൊലപാതകമാണെന്ന് വ്യക്തമായത്. മഹേഷിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന മഹേഷിന് പുറത്ത് ആരുമായും ബന്ധമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. വൈത്തിരി പൊലീസ് കേസെടുത്തു. ശാന്തയുടെ ഭർത്താവ് ബൊമ്മൻ വൈത്തിരി പന്ത്രണ്ടാം പാലത്തിനടുത്താണ് താമസം. മറ്റ് മക്കൾ: രമേശ്, സുരേഷ്, കൃഷ്ണൻകുട്ടി.