chinese-bank

ബീജിംഗ് : പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉപരോധം ഭയന്ന് റഷ്യയിൽ നിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനുള്ള ധനസഹായം ചൈനീസ് ബാങ്കുകൾ പരിമിതപ്പെടുത്തിയതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ചൈനയിലെ വൻകിട ബാങ്കുകളായ ഐ.സി.ബി.സി ബാങ്ക്, ബാങ്ക് ഒഫ് ചൈന എന്നിവ റഷ്യൻ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനുള്ള ഫണ്ടിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. റഷ്യൻ അധിനിവേശത്തെ ചൈന പിന്തുണച്ചിരുന്നു. എന്നാൽ, യു.എസ്, യൂറോപ്യൻ വിപണികളിൽ തങ്ങൾക്ക് മേൽ ഉപരോധമുണ്ടാകുമോ എന്ന ഭയത്തിലാണ് ചൈനയുടെ നീക്കമെന്നാണ് സൂചന.