
കീവ്: റഷ്യൻ അധിനിവേശത്തിനെതിരെ ആയുധമെടുത്ത് പ്രതിരോധിക്കാൻ യുക്രെയിൻ പ്രസിഡന്റ് ആഹ്വാനം ചെയ്തതിന് പിന്നാലെ, തോക്കേന്തിയ യുക്രെയിൻ വനിതാ എം.പിയായ കിറ റുദിക്കിന്റെ ചിത്രം വൈറലായി. 'എങ്ങനെ കലാഷ്‌നികോന് തോക്കുകളും മറ്റു ആയുധങ്ങളും ഉപയോഗിക്കാം എന്ന് ഞാൻ പഠിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് വരെ ഇത് എന്റെ ചിന്തയിൽ പോലും ഉണ്ടായിരുന്നില്ല. പുരുഷന്മാരെ പോലെതന്നെ വനിതകളും നമ്മുടെ മണ്ണിനെ സംരക്ഷിക്കും.' ട്വിറ്ററിൽ പങ്കുവച്ച ചിത്രത്തിന് അടിക്കുറിപ്പായി കിറ റുദിക് കുറിച്ചു.
യുക്രെയിൻ വോയിസ് പാർട്ടിയുടെ നേതാവ് കൂടിയായ റുദിക് 2019ലാണ് യുക്രെയിൻ പാർലിമെന്റ് അംഗമാകുന്നത്. കീവിൽ തുടരാനാണ് താത്പര്യമെന്നും പ്രതിരോധത്തിനായി തന്റെ പങ്കാളിയും സുഹൃത്തുക്കളുമെല്ലാം ആയുധങ്ങൾ എടുത്തിരിക്കുകയാണെന്നും റുദിക് പറഞ്ഞു.