kk

കൊച്ചി: യുക്രെയിനിലെ റഷ്യൻ ആക്രമണത്തെതുടർന്ന് മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. ഇതിനിടെ നടിയും യുട്യൂബറുമായ പ്രിയാ മോഹനും കുടുംബവും യുക്രെയിനിൽ കുടുങ്ങിക്കിടക്കുകയാണ് എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജപ്രചാരണമാമെന്നും താനും കുടുംബവും കൊച്ചിയിൽ തന്നെയുണ്ടെന്നും പ്രിയാ മോഹൻ അറിയിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അഭ്യർത്ഥിച്ചു.

ആറു മാസം മുമ്പ് പ്രിയയും കുടുംബവും യുക്രയിനിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. അന്നത്തെ യാത്രയുടെ ചില വിഡിയോകളും ചിത്രങ്ങളുമാണ് ചിലർ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്.

നടൻ നിഹാൽ പിള്ളയാണ് പ്രിയയുടെ ഭർത്താവ്. ഇരുവരുടെയും വിദേശയാത്രകളുടെ വിഡിയോകൾ ഒരു ഹാപ്പി ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രിയയും നിഹാലും യുക്രെയ്നിൽ അവധി ആഘോഷിക്കാനായി പോയത്. നടി പൂർണ്ണിമ ഇന്ദ്രജിത്തിന്റെ സഹോദരി കൂടിയായ പ്രിയ മോഹൻ ഇപ്പോൾ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് പൂർണമായും യുട്യൂബ് ചാനലിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.