prime-volly

ഹൈദരാബാദ്: പോരാട്ട വീര്യം നിറഞ്ഞ 23 മത്സരങ്ങൾക്ക് ശേഷം, ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് പ്രൈം വോളിബാൾ ലീഗിന്റെ കലാശക്കളി. വൈകിട്ട് 6.50ന് തുടങ്ങുന്ന കിരീടപ്പോരിൽ അഹമ്മദാബാദ് ഡിഫൻഡേഴ്സ് കൊൽക്കത്ത തണ്ടർബോൾട്ട്സിനെ നേരിടും.

വ്യാഴാഴ്ച നടന്ന ആദ്യ സെമിയിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് 4-1ന് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ പരാജയപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച നടന്ന രണ്ടാം സെമിയിൽ കാലിക്കറ്റ് ഹീറോസിനെ 3-0ന് പരാജയപ്പെടുത്തിയാണ് കൊൽക്കത്ത തണ്ടർബോൾട്ട്സ് ഫൈനലിന് യോഗ്യത നേടിയത്.