
കാലടി : വാറ്റുപകരണങ്ങളും ചാരായവും കൈവശംവച്ച കുറ്റത്തിന് അയ്യമ്പുഴ പാണ്ടുപാറ കൊല്ലംശ്ശേരി വീട്ടിൽ ശിവനെതിരെ ( ഉണ്ണി) കേസെടുത്തു. ഇയാളുടെ വീടിന് സമീപത്തുനിന്ന് 15 ലിറ്റർ വാറ്റ് ചാരായവും ഉപകരണങ്ങളും പിടിച്ചെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ പി.വൈ.ചെറിയാന്റെ നേതൃത്വത്തിൽ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.