
ആലുവ: ലൈംഗിക പീഡനക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പറവൂർ മന്നത്ത് വാടകയ്ക്ക് താമസിക്കുന്ന കീഴ്മാട് ചാലക്കൽ ചെരിപറമ്പിൽ വീട്ടിൽ ആഷിക്ക് (33) നെയാണ് ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ദളിത് യുവതിയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി ഒളിവിൽ പോവുകയായിരുന്നു. സംഘത്തിൽ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ.ആനന്ദ്, സി.പി.ഒ മാഹീൻഷാ, മുഹമ്മദ് അമീർ, ഹാരിസ് എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.