kk

കീവ്: യുക്രെയിനെതിര ആക്രമണം കടുപ്പിക്കാൻ സൈനികർക്ക് നിർദ്ദേശം നൽകി റഷ്യ. എല്ലാ വശങ്ങളിൽ നിന്നും ആക്രമിക്കാനാണ് റഷ്യൻ പ്രതിരോധമന്ത്രാലയം സൈനികർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. യുക്രെയിൻ സർക്കാർ ചർച്ചയ്ക്ക് തയ്യാറാകാത്തതാണ് കൂടുതൽ ആക്രമണത്തിന് നിർദ്ദേശം നൽകിയതെന്നാണ് റഷ്യയുടെ വിശദീകരണം.

ബെലാറസിൽ വച്ച് പ്രതിനിധി സംഘവുമായി ചർച്ച നടത്താം എന്ന നിർദ്ദേശം യുക്രെയിൻ ലംഘിച്ചെന്നാണ് റഷ്യയുടെ ആരോപണം. ചർച്ചയ്ക്ക് തയ്യാറാകാതെ യുക്രെയിൻ പോരാട്ടം നീട്ടിക്കൊണ്ട് പോയെന്നും റഷ്യ കുറ്റപ്പെടുത്തി. അതിനിടെ റഷ്യൻ സേന കീവിൽ കടന്നതിന് പിന്നാലെ നഗരത്തിൽ തിങ്കളാഴ്‌ച രാവിലെ വരെ കർഫ്യൂ ഏർപ്പെടുത്തി. തേസമയം, തിങ്കളാഴ്ച രാവിലെ വരെ കീവ് നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി. അഞ്ച് നഗരങ്ങളിൽ റഷ്യ വ്യോമാക്രമണ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേസമയം സുരക്ഷാ, പ്രതിരോധ മേഖലകളിൽ നെതർലാൻഡ് പിന്തുണ അറിയിച്ചെന്ന് യുക്രെയിൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു. യുദ്ധത്തിനെതിരായ കൂട്ടായ്മ ലക്ഷ്യം കാണും എന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രരമോദിയുമായി സെലൻസ്‌കി സംസാരിച്ചിരുന്നു.