
മോസ്‌കോ: യുക്രെയിനെതിരായ യുദ്ധത്തിലുള്ള പ്രതിഷേധ സൂചകമായി റഷ്യയ്ക്കെതിരെ സൈബർ ആക്രമണം. റഷ്യന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി യുക്രെയിൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സൈബർ ആക്രമണങ്ങൾക്ക് പേരുകേട്ട അനോണിമസ് ഹാക്കർ ഗ്രൂപ്പാണ് സൈബർ ആക്രമണത്തിന് പിന്നിൽ. ഹാക്കർ പ്രസ്ഥാനം.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഓഫീസ് വെബ്‌സൈറ്റ് ക്രെംലിന്‍(Kremlin.ru) ഉള്‍പ്പെടെ ഏഴ് വെബ്‌സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തനരഹിതമായത്. റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ പോർട്ടലും പ്രവർത്തനരഹിതമായി നിരവധി സര്‍ക്കാര്‍ വകുപ്പുകളുടേയും റഷ്യന്‍ മാധ്യമളുടേയുംവെബ്‌സൈറ്റുകള്‍ ഭാദികമായോ പൂർണമാ.യോ ഹാക്ക് ചെയ്യപ്പെട്ടു.ഏതാനും ടെലിവിഷന്‍ ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഉക്രേനിയന്‍ ഗാനങ്ങള്‍ സംപ്രേഷണം ചെയ്തതായും യുക്രെയിന്റെ ടെലികോം ഏജന്‍സിയെ ഉദ്ധരിച്ച് 'ദി കീവ് ഇന്‍ഡിപെന്‍ഡന്റ്' ട്വീറ്റ് ചെയ്തു.
അതേസമയം റഷ്യൻ ജനതയെയല്ല ലക്ഷ്യമിടുന്നതെന്ന് അനോണിമസ് അതിന്റെ ട്വിറ്റർ ഫീഡിൽ വിശദീകരിക്കുന്നു.
"പ്രതികാരത്തെ ഭയന്ന് തങ്ങളുടെ സ്വേച്ഛാധിപതിക്കെതിരെ സംസാരിക്കുന്നത് അവർക്ക് ബുദ്ധിമുട്ടാണെന്ന് ഞങ്ങൾക്കറിയാമെന്ന് റഷ്യൻ ജനത മനസ്സിലാക്കണമെന്ന്ആ ഗ്രഹിക്കുന്നതായി ." ട്വിറ്ററിൽ അവർ കുറിച്ചു.
of the Anonymous collective, we can in fact report the truths of Anonymous' collective actions against the Russian Federation. We want the Russian people to understand that we know it's hard for them to speak out against their dictator for fear of reprisals. (cont)
— Anonymous (@YourAnonNews) February 24, 2022