
ഭുവനേശ്വർ: പ്രോ ലീഗ് ഹോക്കിയിൽ സ്പെയിനെതിരെ ഇന്ത്യൻ പുരുഷ ടീമിന് 5-4ന്റെ ത്രസിപ്പിക്കുന്ന ജയം. ഒരുഘട്ടത്തിൽ 1-4 എന്ന നിലയിൽ തോൽവി ഉറപ്പിച്ചിരുന്നിടത്ത് നിന്നാണ് അവസാന നിമിഷമുൾപ്പെടെ ഗോൾ നേടി എന്നെന്നും ഓർമ്മിക്കപ്പെടുന്ന ജയം ഇന്ത്യ പിടിച്ചെടുത്തത്. ഇന്ത്യയ്ക്കായി ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോൾ നേടി. ഷിലാനന്ദ,ഷംഷേർ,വരുൺ കുമാർ എന്നിവർ ഓരോഗോൾ വിതം നേടി. സ്പെയിനായി മാർക്ക് മിറെല്ലസ് ഹാട്രിക്ക് നേടി.പൗ കുനിൽ ഒരു തവണ സ്കോർ ചെയ്തു.