mayor-

തിരുവനന്തപുരം:പൂജപ്പുരയിൽ നഗരസഭ സംഘടിപ്പിച്ച പപ്പി അഡോപ്ഷൻ ക്യാമ്പിൽ വൻ പങ്കാളിത്തം. ആദ്യമായാണ് നഗരസഭ പപ്പി അഡോപ്ഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.രാവിലെ ഒമ്പതരയോടെ അഞ്ചോളം കൂടുകളിൽ നായ്ക്കുട്ടികളുമായി പീപ്പിൾ ഫോർ അനിമൽ,സ്ട്രീറ്റ് ഡോഗ്സ് വാച്ച് അസോസിയേഷൻ എന്നീ സംഘടനകളിലെ പ്രവർത്തകർ പൂജപ്പുരയിലെത്തി. ദത്തെടുക്കൽ പുരോഗമിക്കുന്ന മുറയ്ക്ക് കൂടുതൽ നായ്ക്കുട്ടികളെ കൊണ്ടുവരാൻ വാഹനങ്ങൾ സജ്ജമായിരുന്നു.മുപ്പതോളം നായ്ക്കുട്ടികളെയാണ് ഇന്നലെ നഗരവാസികൾ ദത്തെടുത്തത്.നായ്ക്കുട്ടികളെ ദത്തെടുത്തവർക്ക് ഹെൽത്ത് കാർഡ് വിതരണം ചെയ്തു.വാക്സിനേഷൻ അടക്കം നൽകിയാണ് നായ്ക്കുട്ടികളെ കൈമാറിയത്. ദത്തെടുത്തവർ വീടിനടത്തുളള മൃഗാശുപത്രിയിൽ നിന്ന് നായ്ക്കുട്ടിയെ വളർത്താനുളള ലൈസൻസ് സ്വന്തമാക്കണം. 125 രൂപയാണ് ലൈസൻസ് ഫീസ്.കേളേജ് വിദ്യാർത്ഥികൾ,പ്രായമായവർ,കുട്ടികൾ ഉൾപ്പെടെയുളളവർ അഡോപ്ഷൻ ക്യാമ്പിൽ പങ്കെടുത്തു. നാടൻ നായ്കുഞ്ഞുങ്ങൾക്കെല്ലാം രണ്ട് മാസമാണ് പ്രായം.

അമിക്കസ് ക്യൂറിയുടെ വിരട്ടേറ്റു

വന്ധ്യംകരണത്തിനായി നഗരസഭ പിടികൂടിയ നായ്ക്കളെ കൃത്യമായി ഭക്ഷണംപോലും നൽകാതെ കൂട്ടത്തോടെ വണ്ടിത്തടം മൃഗാശുപത്രിയിൽ പൂട്ടിയിട്ടത് വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. നൂറിലേറെ നായ്ക്കളാണ് അനങ്ങാൻ പോലുമാകാതെ തിങ്ങിനിറഞ്ഞ് ക്രൂരതയനുഭവിച്ചത്.ഇതിനെതിരെ മൃഗസ്‌നേഹികൾ ഹൈക്കോടതിയെ സമീപിക്കുകയും കോടതി അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു.ഇവിടെ അഡോപ്ഷൻ ക്യാമ്പ് സംഘടിപ്പിക്കാറുണ്ടോയെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ ചോദ്യം.എത്രയും വേഗം ക്യാമ്പ് സംഘടിപ്പിക്കണമെന്നും നിർദ്ദേശിച്ചു.15 ദിവസത്തിനകം സംഘടിപ്പിക്കാമെന്നായിരുന്നു നഗരസഭയുടെ മറുപടി. മൃഗസ്‌നേഹികളുടെ സമ്മർദ്ദം ശക്തമായതോടെയാണ് മൂന്ന് മാസത്തിന് ശേഷം ഇന്നലെ നഗരസഭ അഡോപ്ഡഷൻ ക്യാമ്പ് സംഘടിപ്പിച്ചത്.

വർഷം തോറും 4 ക്യാമ്പ്

മൂന്ന് മാസത്തിലൊരിക്കെ അഡോപ്ഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് മേയർ ആര്യാ രജേന്ദ്രൻ പറഞ്ഞു.ഇതോടെ ഒരു വർഷം നഗരസഭയുടെ നേതൃത്വത്തിൽ 4 ക്യാമ്പുകൾ നടക്കും.നായ്ക്കളും ഭൂമിയുടെ അവകാശികളാണ്. അഡോപ്ഷൻ ക്യാമ്പുകൾ കൃത്യമായ ഇടവേളകളിൽ നടത്തുന്നത് വഴി തെരുവ്നായ്ക്കളുടെ എണ്ണം കുറയ്ക്കാനാകുമെന്നും മേയർ പറഞ്ഞു.

പുതിയ സർവേ നടത്തും

നഗരത്തിലെ തെരുവ്നായ്ക്കളുടെ എണ്ണം അറിയാനായി നഗരസഭ അവസാനമായി സർവേ നടത്തിയത് 2016ലാണ്. അഞ്ച് വർഷം മുമ്പ് നടന്ന സർവേയിൽ നായ്ക്കളുടെ എണ്ണം 9500 ആയിരുന്നു.ഇപ്പോൾ നായ്ക്കളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. മൂന്ന് മാസത്തിനകം പുതിയ സർവേ നടത്താനാണ് ആലോചനയെന്ന് നഗരസഭ അധികൃതർ കേരളകൗമുദിയോട് പറഞ്ഞു.

14 പെന്നോമനകളുമായി ഡെപ്യൂട്ടി മേയർ

പപ്പി അഡോപ്ഷൻ ക്യാമ്പിലെത്തിയ ഡെപ്യൂട്ടി മേയർ അധികമാർക്കും അറിയാത്ത ആ സത്യം വെളിപ്പെടുത്തി. എന്റെ വീട്ടിൽ 14 നായ്ക്കളുണ്ട്.ആറ് വർഷം മുമ്പ് രണ്ട് നായ്ക്കളെ വളർത്താൻ തുടങ്ങിയതാണ്. ഒരാഴ്ച മുമ്പ് പ്രസവിച്ചു.കുട്ടികളുടെ എണ്ണം 12.ലോക്ക് ഡൗൺ കാലത്ത് തെരുവിൽ അലഞ്ഞുനടന്ന നായ്ക്കുട്ടികൾക്ക് താൻ ആഹാരം നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വന്ധ്യംകരണത്തിന് നഗരസഭ പാലിക്കേണ്ടത്.

പാലൂട്ടുന്ന നായ്ക്കളെ പിടിക്കാൻ പാടില്ല