
തിരുവനന്തപുരം: പാർട്ടിയ്ക്കുള്ളിലെ വിഭാഗീയത പൂർണമായി അവസാനിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ. ഏറ്റവും വലിയ കെട്ടുറപ്പുള്ള പാർട്ടിയായി സിപിഎം മാറിയെന്ന് അദ്ദേഹം വ്യക്തമാക്കി.
'പ്രവർത്തനങ്ങളെ വിമർശിക്കുകയും വിലയിരുത്തുകയുമൊക്കെ ചെയ്യുന്നത് വിഭാഗീയത അല്ല. ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. പാർട്ടിയുടെ സംഘടനാപരമായ തീരുമാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഏതെങ്കിലും സഖാവോ, സഖാക്കളോ പ്രവർത്തിച്ചാൽ അത് സംഘടനാ വിരുദ്ധ പ്രവർത്തനമാണ്. അച്ചടക്ക നടപടിയെടുത്തിരിക്കും.'-അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന്റെ പൂർണ്ണരൂപം ഇന്ന് രാത്രി എട്ട് മണിക്ക് കൗമുദി ടിവിയിൽ...