
ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. അദ്ദേഹത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ @JPNadda എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. ശേഷം യുക്രെയിനിന് വേണ്ടി സഹായമഭ്യർത്ഥിച്ച് കൊണ്ടുള്ള ട്വീറ്റും പ്രത്യക്ഷപ്പെട്ടു. യുക്രെയിൻ ജനങ്ങൾക്കൊപ്പം നിൽക്കണം, സംഭാവനകൾക്കായി ക്രിപ്റ്റോ കറൻസികൾ സ്വീകരിക്കുന്നതാണ് എന്നതായിരുന്നു ട്വീറ്റ്.
ഇതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നും റഷ്യയ്ക്കാണ് സഹായം ആവശ്യമുള്ളത് അവർക്ക് സംഭാവന നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ല മറ്റൊരു ട്വീറ്റും പ്രത്യക്ഷപ്പെട്ടു. എന്നാൽ ഉടൻ തന്നെ ഈ ട്വീറ്റ് നീക്കം ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിന്റെ പേര് മാറ്റി ഐസിജി ഓൺസ് ഇന്ത്യ എന്നാക്കി മാറ്റുകയും ചെയ്തു.
