
രണ്ട് വർഷമായി കൊവിഡ് നാട്ടിൽ എത്തിയത് മുതൽ മാസ്‌ക് ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് നാം എല്ലാവരും. എന്നാൽ ഇപ്പോഴും മാസ്‌കിനെ ഒരു അദ്ഭുത വസ്തുവിനെ പോലെ നോക്കുന്ന നേതാവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. യു പിയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശിവസേനയുടെ റാലിയിൽ പങ്കെടുത്ത നേതാവാണ് മാസ്‌ക് അണിയുവാൻ ബുദ്ധിമുട്ടുന്നത്. ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗറിലെ ദുമാരിയഗഞ്ചിലുള്ള ഗവൺമെന്റ് ഗേൾസ് ഇന്റർ കോളേജിൽ സ്ഥാനാർത്ഥി രാജു ശ്രീവാസ്തവയെ പിന്തുണച്ച് കൊണ്ട് നടത്തിയ റാലിയിലെ നേതാവിന്റെ മാസ്‌കണിയൽ കാഴ്ചയാണ് വീഡിയോയിലുള്ളത്. ഫെബ്രുവരി 24 നാണ് റാലി സംഘടിപ്പിച്ചത്.
ശിവസേന എംപിയായ ധൈര്യശിൽ മാനെ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മറ്റൊരു നേതാവ് മാസ്‌കുമായി ഗുസ്തി പിടിച്ചത്. മുഖംമൂടി ധരിക്കാൻ പാടുപെട്ട നേതാവിന്റെ വിവരങ്ങൾ ലഭ്യമല്ല. ഒടുവിൽ മറ്റൊരാൾ സഹായിച്ചപ്പോഴാണ് നേതാവിന് മാസ്‌ക് ധരിക്കാനായത്.