tim-cook

കീവ്: റഷ്യൻ ഉപഭോക്താക്കൾക്ക് നിലവിലുള്ള സേവനങ്ങൾ വിലക്കാൻ ആപ്പിൾ മേധാവിയോട് ആവശ്യപ്പെട്ട് യുക്രെയിൻ ഉപ പ്രധാനമന്ത്രി മിഖാലിയോ ഫെഡോറോവ്. യുക്രെയിനിനെതിരെ റഷ്യ നടത്തുന്ന ആക്രമണത്തിന്റെ സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

റഷ്യൻ ഉപഭോക്താക്കൾക്ക് സേവനങ്ങളും ഉൽപ്പന്നങ്ങളും നൽകുന്നത് ആപ്പിൾ അവസാനിപ്പിക്കണം. അപമാനകരമായ സൈനിക ആക്രമണം അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ റഷ്യൻ യുവാക്കൾക്കും ജനങ്ങൾക്കും ഇത് പ്രചോദനം നൽകുമെന്നും ഫെഡറോവ് ടിംകുക്കിന് നൽകിയ കത്തിൽ പറയുന്നു. ഈ കത്തിന്റെ പകർപ്പ് അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

യുക്രെയിന് നേരെ റഷ്യ ആക്രമണം ആരംഭിച്ചതോടെ അമേരിക്ക നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ആപ്പിൾ ഉൾപ്പെടെയുള്ള അമേരിക്കൻ കമ്പനികൾ റഷ്യൻ സൈന്യത്തിനും പ്രതിരോധ മന്ത്രാലയത്തിനും സേവനങ്ങൾ നൽകുന്നത് വിലക്കുക എന്ന തീരുമാനവും അതിൽപ്പെടും. എന്നാൽ റഷ്യൻ സൈന്യത്തിന് മാത്രമല്ല റഷ്യയിലുടനീളം സേവനങ്ങൾ നിർത്തിവയ്ക്കാനാണ് ഫെഡറോവ് ടിം കുക്കിനോട് ആവശ്യപ്പെടുന്നത്.

യുഎസ്, ബ്രിട്ടൻ, കാന‌ഡ, യൂറോപ്യൻ യൂണിയൻ എന്നിവർ റഷ്യൻ പ്രസിഡന്റ് പുടിനും വിദേശകാര്യ മന്ത്രി സെർഗേ ലാവ്‌റോവിനും ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. റഷ്യൻ ആസ്തികൾ മരവിപ്പിക്കാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്.

I’ve contacted @tim_cook, Apple's CEO, to block the Apple Store for citizens of the Russian Federation, and to support the package of US government sanctions! If you agree to have the president-killer, then you will have to be satisfied with the only available site Russia 24. pic.twitter.com/b5dm78g2vS

— Mykhailo Fedorov (@FedorovMykhailo) February 25, 2022