lekshmi-nair

എപ്പോഴും സുന്ദരിയും സുന്ദരനുമായിരിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ബ്യൂട്ടീപാർലറുകളിൽ ചെന്നാൽ മുഖം മിനുക്കാൻ പല തരത്തിലുള്ള ഫേഷ്യലുകളും നമുക്ക് ചെയ്യാം. എന്നാൽ പോക്കറ്റ് കാലിയാകും. കൂടാതെ പല ബ്യൂട്ടീ പ്രൊഡക്ടിസിലും കെമിക്കലുകൾ അടങ്ങിയിരിക്കുന്നതിനാൽ പാർശ്വഫലങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.

പാർശ്വഫലങ്ങൾ ഉണ്ടാകാതെ എങ്ങനെ സൗന്ദര്യം വർദ്ധിപ്പിക്കാമെന്നാണ് ഏവരും ചിന്തിക്കുന്നത്. ഇപ്പോഴിതാ മുഖം കണ്ണാടി പോലെ തിളങ്ങാൻ, വീട്ടിലിരുന്നുകൊണ്ട് എളുപ്പം ചെയ്യാൻ കഴിയുന്ന കിടിലൻ ഫേഷ്യൽ പരിചയപ്പെടുത്തിയിരിക്കുകയാണ് ലക്ഷ്മി നായർ.

കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ടുള്ള കൊറിയൻ ഫേഷ്യലിനെക്കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി നായർ പറയുന്നത്. കറ്റാർവാഴ ജെല്ലും, വൈറ്റമിൻ ഇയും കഞ്ഞിവെള്ളത്തിൽ ചേർക്കുക. ഇവ മുഖത്ത് പുരട്ടി, നന്നായി മസാജ് ചെയ്യുക. ശേഷം കുറച്ച് അരിപ്പൊടിയെടുത്ത്, അതിലേക്ക് കഞ്ഞിവെള്ളം ചേർത്ത് യോജിപ്പിക്കുക. മുഖത്ത് നന്നായി തേച്ചുപിടിപ്പിക്കുക. അൽപസമയത്തിന് ശേഷം മുഖം കഴുകുക.