
കീവ് : സ്വന്തം രാജ്യം പരാജയത്തിലേക്ക് അടുക്കുമ്പോഴും കോടിക്കണക്കിനാളുകളുടെ ഹൃദയത്തിൽ ഇടം നേടിയ ധീരനാണ് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ പ്രതീക്ഷിച്ച പോലെ അമേരിക്കയുടേയോ നാറ്റോ രാജ്യങ്ങളുടേയോ പിന്തുണ കിട്ടാതിരുന്നപ്പോഴും കീഴടങ്ങാതെ ജനങ്ങളെ കൂട്ടി പോരാടുവാനാണ് വോളോഡിമർ സെലെൻസ്‌കി തീരുമാനിച്ചത്. റഷ്യ തന്റെ രക്തത്തിനായി ദാഹിക്കുന്നുവെന്ന് മനസിലായിട്ടും, അമേരിക്ക വച്ചു നീട്ടിയ അഭയം നൽകാമെന്ന ഓഫർ നിരസിച്ചതും സെലെൻസ്‌കിയുടെ ധീരതയ്ക്ക് ഉദാഹരണമാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തികയറുന്നത് സെലെൻസ്‌കിയുടെ പഴയ ഒരു വീഡിയോയാണ്. ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലേതാണ് വീഡിയോ.
2006 ൽ ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോഴുള്ള വീഡിയോയാണിത്. ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഇപ്പോൾ വൈറലായ വീഡിയോയ്ക്കുള്ളത്. മിക്ക സ്ത്രീകൾക്കും സെലെൻസ്‌കിയോട് ഇഷ്ടമുണ്ടെന്ന് കരുതുന്നുവെന്ന് ഒരാൾ കമന്റായി രേഖപ്പെടുത്തിയപ്പോൾ ഈ വ്യക്തിക്ക് ചെയ്യാൻ കഴിയാത്ത എന്തെങ്കിലും ഉണ്ടോ? എന്നാണ്
മറ്റൊരാൾ അഭിപ്രായപ്പെട്ടത്.
the way you know zelensky isn’t a cia plant is that the cia isn’t remotely creative or successful enough to cultivate this guy. he’s complete mad libs. https://t.co/jzlqixFYhS
— World Famous Art Thief (@CalmSporting) February 27, 2022