
കീവ്: യുക്രെയിൽ യുദ്ധം ആരംഭിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ നിറയെ ഇതുമായി ബന്ധപ്പെട്ടുള്ള വാർത്തകളും ചിത്രങ്ങളുമാണ്. ഇതിനിടയിൽ ചില വ്യാജവാർത്തകളും പരക്കുന്നുണ്ട്. അത്തരത്തിൽ യുക്രെയിൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കിയുമായി ബന്ധപ്പെട്ടും ചില വ്യാജ വാർത്തകൾ പ്രചരിക്കുകയാണ്.
റഷ്യയ്ക്ക് കീഴടങ്ങില്ലെന്നും, ധീരമായി ചെറുത്തുനിൽക്കാൻ സ്വന്തം ജനതയോട് ആഹ്വാനം ചെയ്യുന്ന നേതാവിന് നിരവധി ആരാധകരുണ്ട്. ഒളിച്ചിരിക്കില്ലെന്നും അവസാന നിമിഷം വരെ പൊരുതുമെന്നും മുൻ ഹാസ്യ നടൻ കൂടിയായ സെലൻസ്‌കി പറഞ്ഞിരുന്നു. ഈ വാർത്തയ്‌ക്കൊപ്പം സൈനിക യൂണിഫോമിട്ട് പട്ടാളക്കാർക്കൊപ്പം നിൽക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
Ukraine’s President is on the front lines fighting for his people. President Zelensky in army uniform.#Ukraine #UkraineRussia #Zelensky #WARINUKRAINE pic.twitter.com/6qQFf3NBNc
— Parkash Fulara (ਪਰਕਾਸ਼ ਫੁਲਾਰਾ) (@ParkashFulara1) February 25, 2022
സ്വന്തം രാജ്യത്തെ രക്ഷിക്കാൻ ആയുധമെടുത്ത് പോരാടുന്ന ഭരണാധികാരിയ്ക്ക് അഭിവാദ്യങ്ങൾ എന്ന് പറഞ്ഞാണ് ഈ ചിത്രങ്ങൾ പ്രചരിക്കുന്നത്. ഒരു ലക്ഷത്തിലേറെ ഷെയറുകളാണ് ഒരു പോസ്റ്റിനുള്ളത്. ഇത് വ്യാജവാർത്തയാണ്. പഴയ ചിത്രങ്ങളാണ് പ്രചരിക്കുന്നത് .കഴിഞ്ഞ ഡിസംബർ ആറിന് എടുത്ത ഫോട്ടോയാണ് ഇതെന്ന് റോയിട്ടേഴ്‌സ് ഫാക്ട് ചെക്ക് ടീം റിപ്പോർട്ട് ചെയ്യുന്നു.
False - Those pictures are old. Please check. Fact Check-These images do not show Ukrainian President Zelenskiy https://t.co/qNz3cAIZzs
— jeffpom (@jeffpom) February 26, 2022