students

കൊച്ചി: ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയിനിൽ നിന്നും ഇന്ത്യ രക്ഷപ്പെടുത്തിയ പൗരൻമാരിൽ പതിനൊന്ന് മലയാളികൾ കൊച്ചിയിലെത്തി. എത്തിയവരെല്ലാം വിദ്യാർത്ഥികളാണ്. നെടുമ്പാശേരി വിമാനത്താവളത്തിൽ ഉച്ചയോടെയാണ് ഇവർ എത്തിയത്. യുക്രെയിനിൽ നിന്നും മുംബയിലിറങ്ങിയ സംഘത്തിലുള്ളവരാണ് ഇവർ. വിമാനത്താവളത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ബന്ധുക്കളടക്കമുള്ളവർ എത്തിയിരുന്നു. യുദ്ധമുഖത്ത് നിന്നും രക്ഷപ്പെട്ടവരെ ചേർത്ത് പിടിച്ചപ്പോൾ പലരും വിങ്ങിപ്പൊട്ടി. നോർക്ക മുൻകൈ എടുത്താണ് ഇവരെ മുംബയിൽ നിന്നും നാട്ടിലെത്തിച്ചത്. ഈ യാത്രാ ചിലവ് സംസ്ഥാന സർക്കാർ വഹിച്ചു.

students

തങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിച്ച കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് വിദ്യാർത്ഥികൾ നന്ദി പറഞ്ഞു. യുക്രെയിൻ റൊമാനിയൻ അതിർത്തിയിൽ ഇനിയും വിദ്യാർത്ഥികളുണ്ടെന്നും, വലിയ ബുദ്ധിമുട്ടിലാണ് അവരെന്നും തിരിച്ചെത്തിയ വിദ്യാർത്ഥികൾ പറഞ്ഞു.