
രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കിയ മലയാള സിനിമയാണ് 'മെമ്പർ രമേശൻ ഒമ്പതാം വാർഡ്'. നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളുമാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അർജുൻ അശോകൻ നായകനാകുന്ന ചിത്രത്തിൽ ഒരു ഗ്രാമത്തിലെ രാഷ്ട്രീയ കാഴ്ചകളാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. കേരളക്കരയുടെ ചിരിവോട്ട് നേടിയ 'മെമ്പർ രമേശൻ ഒമ്പതാം വാർഡി'ന്റെ റിവ്യൂ വീഡിയോ കാണാം.