
ബിജു മേനോൻ, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മധു വാര്യർ സംവിധാനം ചെയ്ത ലളിതം സുന്ദരം ഡിസ്നി ഹോട്ട് സ്റ്റാറിൽ മാർച്ചിൽ റിലീസ് ചെയ്യും. മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരുടെ ആദ്യ ചിത്രമാണ്. സൈജു കുറുപ്പ്, സുധീഷ്, അനു മോഹൻ, രഘുനാഥ് പലേരി, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടൻ, മാസ്റ്റർ അശ്വിൻ വാര്യർ, ബേബി തെന്നൽ അഭിലാഷ് എന്നിവരാണ് മറ്റു താരങ്ങൾ.മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, സെഞ്ച്വറി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മഞ്ജു വാര്യർ, കൊച്ചുമോൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പി. സുകുമാർ, ഗൗതം ശങ്കർ എന്നിവർ ചേർന്ന് നിർവഹിക്കുന്നു. പ്രമോദ് മോഹൻ തിരക്കഥയും സംഭാഷണവും എഴുതുന്നു. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
പി.ആർ.ഒ: എ.എസ്. ദിനേശ്, ശബരി.