
ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ രവിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റൈറ്റർ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു വാര്യ- റിമ കല്ലിംഗൽ ചിത്രം റാണി പദ്മിനിയുടെയും മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിന്റെയും സഹരചയിതാവാണ് രവിശങ്കർ .മിസ്റ്ററി ഡ്രാമ ഗണത്തിൽപ്പെടുന്ന പൊലീസ് ചിത്രമാണ് റൈറ്റർ. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷാഹി കബീർ തിരക്കഥയും സംഭാഷണവും എഴുതുന്നു. കോഴിക്കോടാണ് ചിത്രത്തിന്റെ ലൊക്കേഷൻ. യൂലിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഖിൽ, ആഷിക് എന്നിവർ ചേർന്നാണ് നിർമ്മാണം. നിമിഷ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: യാക്സൻ, നേഹ, എഡിറ്റിംഗ്: കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ ബി. മേനോൻ, ഗാനരചന: അൻവർ അലി, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അസോസിയേറ്റ് ഡയറക്ടർ: ഷെലി ശ്രീസ്, സൗണ്ട് ഡിസൈൻ: രംങ്കനാഥ് രവി, പരസ്യകല: യെല്ലോ ടൂത്ത്, പി.ആർ.ഒ: എ.എസ്.ദിനേശ്.