
കൊല്ലം : കടയ്ക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും അമ്മവീട് ഗ്രന്ഥശാലയുടേയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ പ്രഥമ ഉമ്മന്നൂർ ഗോപാലകൃഷ്ണൻ കവിത പുരസ്‌കാരം കവി മടവൂർ സുരേന്ദ്രന് സമ്മാനിച്ചു. 11111 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്. അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ അങ്കണത്തിൽ വച്ച് കൊല്ലം സബ്കളക്ടർ ഡോ അരുൺ എസ് നായർ പുരസ്‌കാരം മടവൂർ സുരേന്ദ്രന് കൈമാറി. ട്രസ്റ്റ് പ്രസിഡന്റ് വിജയകുമാർ പിള്ള അദ്ധ്യക്ഷം വഹിച്ചു. കൃഷി വകുപ്പിന്റെ കീഴിലുള്ള കഴക്കൂട്ടം ബയോടെക്‌നോളജി ആന്റ് മോഡൽ ഫ്‌ളോറിക്കൾച്ചർ സെന്ററിലെ ഉദ്യോഗസ്ഥനാണ് സുരേന്ദ്രൻ.