
കീവ് : യുക്രെയിനിന്റെ നാല് വശത്ത് നിന്നും തലസ്ഥാന നഗരത്തിലേക്ക് മുന്നേറുകയാണ് റഷ്യൻ സൈന്യം. യുക്രെയിനിലെ മുന്നേറ്റത്തിനായി പല തന്ത്രങ്ങളും റഷ്യ പയറ്റുന്നുണ്ട്. വാഹനങ്ങളിൽ പ്രത്യേക ചിഹ്നങ്ങൾ പതിച്ച റഷ്യൻ തന്ത്രത്തിനെ കുറിച്ച് മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ യുക്രെയിനിൽ പ്രവേശിച്ച റഷ്യൻ മിലിറ്ററി കോൺവോയിൽ അമേരിക്കൻ നിർമിത വാഹനങ്ങൾ കണ്ടതായിട്ടാണ് റിപ്പോർട്ടുകൾ. അമേരിക്കൻ നിർമിത ഹൈ മൊബിലിറ്റി മൾട്ടിപർപ്പസ് വീൽഡ് വെഹിക്കിൾ ഹംവീ, ആന്റിനകൾ ഘടിപ്പിച്ച സ്വകാര്യ എസ്സ് വി കൾ , വാനുകൾ തുടങ്ങിയവ ആണ് കണ്ടെത്തിയത്. യുക്രെയിൻ സേന ഉപയോഗിക്കുന്ന വാഹനങ്ങളിൽ റഷ്യൻ സൈനികരെ കയറ്റി ലക്ഷ്യ സ്ഥലങ്ങളിൽ എത്തിക്കുന്ന തന്ത്രമാണ് റഷ്യ പയറ്റുന്നത്. ഉക്രൈൻ ശക്തി കേന്ദ്രങ്ങളിലേക്ക് തന്ത്രപൂർവം റഷ്യ കടന്നു കയറിയിട്ടുണ്ട് എന്ന് അനുമാനിക്കാം
.