
ലോറൈൻ എന്ന എഴുത്തുകാരി എഴുതിയ ഹോളിഫാദർ എന്ന പുസ്തകത്തിന് ബുക്കർ പുരസ്കാരം. തന്റെ പിതാവിനെക്കുറിച്ചുള്ള ആത്മ വിലാപമാണ് ലോറൈനിന് ഹോളിഫാദർ . പിതാവിനുവേണ്ടി ജീവിച്ച മകളും മകൾക്കു വേണ്ടി ജീവിച്ച പിതാവും ഈ കാലത്ത് പുതിയ തലമുറയ്ക്ക് മാതൃകയാവുന്നു. ദൃശ്യമാദ്ധ്യമപ്രവർത്തകനായ ബ്രൈറ്റ് സാം റോബിൻസ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന ഹോളി ഫാദർ എന്ന ചിത്രത്തിൽ റോസാരിയോ ഫ്രെഡറിക്കിനെ മലയാളിയും അമേരിക്കൻ പ്രവാസിയും ഗായകനും നടനുമായ രാജു തോട്ടം അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായിക ലോറൈൻ എന്ന കഥാപാത്രമാകുന്നത് മറീന മൈക്കിൾ .ആംഗ്ലോ ഇന്ത്യൻ കുടുംബ പശ്ചാത്തലത്തിലാണ് ഹോളി ഫാദർ ഒരുങ്ങുന്നത്.
70 വയസായ റൊസാരിയോ 'ഡിമെൻഷ്യ" എന്ന അസുഖംമൂലം മറവിയിൽ അകപ്പെടുമ്പോൾ ലോറൈൻ തന്റെ അമേരിക്കയിലെ ജോലിയും ഉപരിപഠനവും ഉപേക്ഷിച്ചു പിതാവിനെ ശുശ്രുഷിക്കാൻ നാട്ടിലെത്തുന്നു. ചികിത്സയെ തുടർന്ന് പെട്ടെന്ന് ഓർമ്മ വരികയും പോവുകയും ചെയ്യുന്നു. തന്റെ രോഗദുരന്തങ്ങളുടെ ചുഴിയിൽ മകൾ ഉലയുന്നുവെന്നു തിരിച്ചറിയുന്ന റൊസാരിയോ . ശേഷം സ്ക്രീനിൽ...രാജീവ് രംഗൻ, പ്രകാശ് പയ്യാനക്കൽ, റീയ, പ്രീജ, പ്രഗ്യ എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഭരതം ആർട്സിന്റെ ബാനറിൽ അമ്പിളി അനിൽ നിർമിക്കുന്ന ചിത്രത്തിന് രജേഷ് പീറ്റർ ഛായാഗ്രഹണവും സോബിൻ കെ സോമൻ ചിത്രസംയോജനവും നിർവഹിക്കുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നിതിൻ തോട്ടത്തിൽ . മൂന്നാർ, കുട്ടിക്കാനം, കൊച്ചി, എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ . മേയ് മാസം ചിത്രം റിലീസ് ചെയ്യും.