
തിരുവനന്തപുരം: കേരള പ്രവാസി സംഘത്തിന്റെ കടകംപള്ളി ലോക്കൽ സമ്മേളനം ആനയറ എസ്.എൻ.ഡി.പി ഹാളിൽ ജയപ്രകാശ് അഞ്ജലിയുടെ അദ്ധ്യക്ഷതയിൽ നടന്നു. അഡ്വ. കല്ലറ മധു സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഗിരീശൻ, കൗൺസിലർ ഗോപകുമാർ, മുൻ കൗൺസിലർ ശോഭാറാണി, മോഹനൻ, തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഗിരീശൻ (സെക്രട്ടറി ), ശിവലാൽ ( പ്രസിഡന്റ് ), മഞ്ജു ഷാജി ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.