
മോസ്കോ: യുക്രെയിനിൽ റഷ്യൻ സൈന്യം നടത്തുന്ന ആക്രമണത്തിനെതിരെ റഷ്യയിൽ പ്രതിഷേധം തുടരുന്നു. അയൽരാജ്യത്തെ ആക്രമിക്കുന്നതിനെതിരെ റഷ്യൻ തെരുവുകളിൽ പതിനായിരങ്ങളാണ് പ്രതിഷേധിക്കുന്നത്.മോസ്കോയിലേയും സെന്റ് പീറ്റേഴ്സ്ബർ്ഗിലേയും തെരുവികളിൽ ഇന്നലെയും റഷ്യക്കാർ പ്രതിഷേധം നടത്തി. യുക്രെയിനെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ ഹർജിയിൽ ഇതുവരെ 7.80 ലക്ഷം പേരാണ് ഒപ്പിട്ടത്.
യുക്രെയിനിൽ ജീവൻ നഷ്ടമായവരിൽ പ്രായം കുറഞ്ഞ വ്യക്തി ആറ് വയസ്സുകാരൻ
റഷ്യ - യുക്രെയിൻ സംഘർഷത്തിൽ ജീവൻ നഷ്ടമായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കീവ് സ്വദേശിയായ ആറ് വയസ്സുകാരനാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. യുക്രെയിനിലെ ഒഖ്തിർക്കയിൽ മാത്രം റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ, ഏഴ് വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുമെന്ന് ഗവർണർ ദിമിത്രി ഷിവിറ്റ്സ്കി അറിയിച്ചു.