വർക്കല: ദേശീയ ഓറൽ പാത്തോളജി ദിനമായ ഫെബ്രുവരി 25ന് ശിവഗിരി എസ്.എൻ കോളേജിലെ സുവോളജി വിഭാഗവും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകവും സംയുക്തമായി 'മൗത്ത് : എ മിറർ ടു യുവർ ബോഡി ' എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ബോധവത്കരണ സെമിനാർ പ്രിൻസിപ്പൽ ഡോ. കെ.സി. പ്രീത ഉദ്ഘാടനം ചെയ്‌തു.

പ്രശസ്‌ത ഓറൽ പാത്തോളജിസ്റ്റുമാരായ ഡോ. അർച്ചന നായർ, ഡോ. ടി. നൃപൻ എന്നിവർ ക്ലാസെടുത്തു. സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ എസ്. പ്രീതി സ്വാഗതം ആശംസിച്ചു. സുവോളജി വിഭാഗം മേധാവി ഡോ. ജെ. ലെജി, സെനറ്റ് മെമ്പർ ഡോ. ജി.എസ്. ബബിത എന്നിവർ ആശംസകളും ഡോ. ബിനുഷ്മ രാജു നന്ദിയും പറഞ്ഞു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ഘടകം പ്രസിഡന്റ്‌ ഡോ. ബി.എസ്. അരുൺ, സെക്രട്ടറി ഡോ. സുബാഷ് കുറുപ്പ്, എക്സിക്യുട്ടീവ് മെമ്പർ ഡോ. അരുൺ ശ്രീനിവാസൻ,ജോയിന്റ് സെക്രട്ടറി ഡോ. അഥീന ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. വായ്ക്കുള്ളിലെ ആരോഗ്യക്കുറവ് മറ്റു ശരീര വ്യവസ്ഥകളെ ഏതു രീതിയിൽ പ്രതികൂലമായി ബാധിക്കുന്നു എന്നതായിരുന്നു സെമിനാറിന്റെ വിഷയം.