mukthi-kera

തിരുവനന്തപുരം: മുക്തി ഫാർമ ഗ്രൂപ്പിന്റെ ശുദ്ധമായ വെളിച്ചെണ്ണ നിർമ്മിക്കുന്ന മുക്തി കേര കോക്കനട്ട് ഓയിൽ ആൻഡ് ഫുഡ് പ്രൊഡക്‌ട്‌സ് യൂണിറ്റിന്റെ ഫാക്‌ടറി കൊച്ചുവേളി ഇൻഡസ്‌ട്രിയൽ എസ്‌റ്റേറ്റിൽ തുറന്നു. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. മെഷീനുകളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി ആന്റണി രാജു നിർവഹിച്ചു.

മുക്തി കേര വെളിച്ചെണ്ണയുടെ വിപണി ഉദ്ഘാടനവും ആദ്യവില്പനയും മന്ത്രി ജി.ആർ. അനിൽ ട്രിവാൻഡ്രം ചേംബർ ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർക്ക് നൽകി നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്‌തു.

ജസ്‌റ്റിസ് എം.ആർ. ഹരിഹരൻനായർ, കൗൺസിലർമാരായ ക്ളൈൻസ് റൊസാരിയോ, പി. പദ്മകുമാർ, എം. ശാന്ത, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. അജിത്, ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ സെന്തിൽ കുമാർ, ഐ.എ. പീറ്റർ, ഡോ.ബി. ഗോവിന്ദൻ, എബ്രഹാം തോമസ് എന്നിവർ സംസാരിച്ചു.