
ധരംശാല: ഇന്ത്യ - ശ്രീലങ്ക പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ ടി ട്വന്റിയിൽ ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസുൻ ശനക ബാറ്റിംഗ് തിരഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഇഷാൻ കിഷനെ ശ്രീലങ്കൻ പരമ്പരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനു പുറമെ ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചഹാൽ എന്നവർക്ക് വിശ്രമം അനുവദിച്ചു. ഇവർക്ക് പകരമായി രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ആവേശ് ഖാൻ, മുഹമ്മദ് സിറാജ് എന്നിവർക്ക് ഇന്നത്തെ കളിയിൽ അവസരം ലഭിച്ചിട്ടുണ്ട്. ഇഷാൻ കിഷന്റെ അഭാവത്തിൽ ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കൊപ്പം മലയാളി താരം സഞ്ജു സാംസൺ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.
മറുവശത്ത് ശ്രീലങ്ക കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് വരുത്തിയത്. വാൻഡെർസെും ലിയാനഗെയും ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ആദ്യ രണ്ട് ടി ട്വന്റികളും വിജയിച്ച ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയിലെ ഒരു മത്സരം എങ്കിലും വിജയിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക.
Sri Lanka Captain calls it right at the toss and elects to bat first in the final T20I.
— BCCI (@BCCI) February 27, 2022
Live - https://t.co/MzrIRBR5Kz @Paytm #INDvSL pic.twitter.com/dnpX5gWw7I