kalari

തിരുവനന്തപുരം : 63-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായി. മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ പൂന്തുറ സോമൻ, പ്രൊഫ. എം.എസ് രമേശൻ നായർ,ആർ.വസന്തമോഹൻ,കെ.പി.കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്നലെ സബ് ജൂനിയർവിഭാഗത്തിലെ ചുവട്,മെയ്പ്പയറ്റ് ,ടീം ഇനങ്ങളാണ് മത്സരങ്ങളാണ് നടന്നത്. അഞൂറോളം കളരി താരങ്ങൾ പങ്കെടുത്തു.ജൂനിയർ ,സീനിയർ മത്സരങ്ങൾ ഇന്നും നാളെയുമായി നടക്കും.