death

വാഷിംഗ്ടൺ: അമേരിക്കയിലെ ലാസ് വേഗാസിലെ ഒരു ഹുക്ക പാർലറിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പതിനാല് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പ്രാദേശിക സമയം പുലർച്ച 3.15 ഓടെയാണ് സംഭവം.പാർലറിൽ നടന്ന പാർ‌ട്ടിക്കിടെ രണ്ടു പേർ‌ തമ്മിലുണ്ടായ വാക്കേറ്റമാണ് വെടിവയ്പിൽ കലാശിച്ചതെന്നാണ് ുപൊലീസിന്റെ നിഗമനം. ഇരു വിഭാഗങ്ങളും പരസ്പരം വെടിയുതിർത്തയായും പൊലീസ് സംശയിക്കുന്നുണ്ട്. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.