iga

ദോഹ : ഖത്തർ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ വനിതാ സിംഗിൾസ് കിരീ‌ടം സ്വന്തമാക്കി പോളണ്ട് താരം ഇഗ ഷിയാംടെക്ക്. ഫൈനലിൽ നാലാം സീഡ് എസ്തോണിയൻ താരം ആനെറ്റ് കോണ്ടാവെയ്റ്റിനെ 6-2,6-0ത്തിന് തോൽപ്പിച്ചാണ് ഇഗ സീസണിലെ തന്റെ ആദ്യ കിരീടം നേടിയത്. ഫൈനലിലെ അവസാന 10 ഗെയിമുകൾ തുടർച്ചയായി നേടിയത് ഇഗയാണ്. ഇഗയുടെ കരിയറിലെ ആദ്യ ഡബ്ളിയു.ടി.എ 1000 കിരീടമാണിത്.