
പോരുവഴി: മദ്യലഹരിയിൽ വീട്ടിൽ കിടന്നുറങ്ങിയ മകനെ പിതാവ് കല്ലിന് തലയ്ക്കിടിച്ച് കൊലപ്പെടുത്തി. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് അൻസിൽ മൻസിൽ ഷിബുവാണ് (39) കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
മദ്യലഹരിയിൽ വീടിന്റെ ഉമ്മറത്ത് കിടന്ന ഷിബുവിനെ പിതാവ് ഇബ്രാഹിം കുട്ടി കല്ല് ഉപയോഗിച്ച് തലയ്ക്കിടിക്കുകയായിരുന്നു. രക്തം വാർന്നുകിടന്ന ഷിബുവിന്നെ തൊഴിലുറപ്പ് പണി കഴിഞ്ഞുവന്ന മാതാവ് മറിയം ബീവിയാണ് കണ്ടത്. പിതാവിനെ ശൂരനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ മദ്യലഹരിയിൽ വീട്ടിലെത്തുന്ന ഷിബു ഭാര്യയെയും മാതാപിതാക്കളെയും മർദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ വർഷം കുടുംബം നൽകിയ പരാതിയിൽ ഷിബുവിനെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. ഭാര്യ: സജ്ന. മക്കൾ: അൻസിൽ, അൽ അമീൻ.