kk

തിരുവനന്തപുരം: യുദ്ധം രൂക്ഷമായ യുക്രെയിനില്‍ നിന്നുള്ള 25 മലയാളി വിദ്യാർത്ഥികൾ കൂടി കേരളത്തിലെത്തി. മുംബയ് , ഡല്‍ഹി വിമാനത്താവളങ്ങളിലെത്തിയ വിദ്യാർത്ഥികളാണ് വൈകിട്ട് 6.35 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തങ്ങളെ തിരിച്ചെത്തിക്കാന്‍ പ്രയത്നിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് വിദ്യാർത്ഥികള്‍ നന്ദി പറഞ്ഞു.

വിദ്യാർത്ഥികളെ തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ടിൽ മന്ത്രിമാരായ ആന്റണി രാജു,വി.ശിവൻകുട്ടി,ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ,മേയർ ആര്യാ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ സ്വീകരിച്ചു.

ukrane-

നേരത്തെ യുക്രെയിനിൽ നിന്നും ഇന്ത്യ രക്ഷപ്പെടുത്തിയ പൗരൻമാരിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ കൊച്ചിയിലെത്തിയിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ ഉച്ചയോടെയാണ് ഇവർ എത്തിയത്. യുക്രെയിനിൽ നിന്നും മുംബയിലിറങ്ങിയ സംഘത്തിലുള്ളവരാണ് ഇവർ. വിമാനത്താവളത്തിൽ വിദ്യാർത്ഥികളെ സ്വീകരിക്കാൻ ബന്ധുക്കളടക്കമുള്ളവർ എത്തിയിരുന്നു. യുദ്ധമുഖത്ത് നിന്നും രക്ഷപ്പെട്ടവരെ ചേർത്ത് പിടിച്ചപ്പോൾ പലരും വിങ്ങിപ്പൊട്ടി. നോർക്ക മുൻകൈ എടുത്താണ് ഇവരെ മുംബയിൽ നിന്നും നാട്ടിലെത്തിച്ചത്. ഈ യാത്രാ ചിലവ് സംസ്ഥാന സർക്കാർ വഹിച്ചു.

kk