modi

പാലക്കാട്: റഷ്യയുമായി കനത്ത പോരാട്ടം നടക്കുന്ന യുക്രെയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ വിശ്രമമില്ലാതെ കേന്ദ്ര സർ‌ക്കാർ പ്രവർത്തിക്കുകയാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഇക്കാര്യങ്ങൾ യുക്രെയിനിൽ കുടുങ്ങിയ മലയാളികളുടെ രക്ഷാകർത്താക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും ഫേസ്‌ബുക്ക് കുറിപ്പിലൂടെ സന്ദീപ് വാര്യർ അറിയിച്ചു.

ലോകത്തെ പ്രധാന സൈനികശക്തികളിലൊന്നായ റഷ്യയുമായി യുദ്ധം നടക്കുന്ന റഷ്യയിലെ ഇന്ത്യയുടെ രക്ഷാപ്രവർത്തനം അനായാസമല്ല. എങ്കിലും അവസാനത്തെ ഇന്ത്യക്കാരനെയും യുക്രെയിനിൽ നിന്ന് കേന്ദ്രസർക്കാർ തിരികെകൊണ്ടുവരുമെന്നതിൽ സംശയം വേണ്ടെന്നും സന്ദീപ് വാര്യർ പറയുന്നു.