
തിരുവനന്തപുരം: നഗരകാര്യവകുപ്പിലെ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഔദ്യോഗിക ഫോൺനമ്പർ അനുവദിച്ചു. നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും മേയർമ്മാർ, സെക്രട്ടറിമാർ, അഡീഷണൽ സെക്രട്ടറിമാർ, നഗരകാര്യവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് ഔദ്യോഗിക ഫോൺനമ്പറുകൾ അനുവദിച്ചത്.
ഓരോ മാസവും നിശ്ചിത നിരക്കിലുള്ള തുകയ്ക്ക് ഉദ്യോഗസ്ഥർക്ക് ഫോൺവിളിക്കാനും, ഡാറ്റ ഉപയോഗിക്കാനും എസ്എംഎസ് അയക്കാനും സാധിക്കും. ഓരോവർഷവും ട്രാൻസ്ഫർ ആകുന്നതിനും വിരമിക്കുന്നതിനുമനുസരിച്ച് പുതിയ ഉദ്യോഗസ്ഥർ വരമ്പോൾ ഇവരുടെ ഫോൺ നമ്പർ ലഭ്യമാവുന്നതിൽ നേരിടുന്ന പ്രയാസം പരിഹരിക്കുന്നതിനായാണ് ഔദ്യോഗിക ഫോൺനമ്പർ അനുവദിച്ചത്.
പുതിയ സംവിധാനത്തിൽ ഓരോ മുനിസിപ്പാലിറ്റിക്കും കോർപ്പറേഷനും നഗരകാര്യവകുപ്പിലെ ഓഫീസുകൾക്കും സ്ഥിരമായി ഒരു ഫോൺനമ്പർ ഉണ്ടാകും. അളുകൾ മാറുന്നതിനനുസരിച്ച് നമ്പർ മാറമ്പോഴുണ്ടാകുന്ന പ്രയാസത്തിന് ഇതിലൂടെ പരിഹാരമാകും.