
ഗർഭകാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് പലർക്കും സംശയമാണ്. തുറന്നുജോദിക്കാനുല്ള മടി കാരണം പല ദമ്പതിമാരും കുഞ്ഞ് ജനിക്കുന്നത് വരെ ലൈംഗികബന്ധം ഒഴിവാക്കുകയാണ് പതിവ്. ഗർഭകാല രതി കുഞ്ഞിനെയോ അമ്മയെയോ ബാധിക്കുമോ എന്ന ഭയത്തിൽ നിന്നാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ഗർഭകാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണ് എന്നാണ ആരോഗ്യവിദഗ്ദ്ധരുടെ അഭിപ്രായം.
ഗർഭകാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുഞ്ഞിന് ദോഷം ചെയ്യുകയില്ല എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. .ഗർഭപാത്രം വളരെ ശക്തമായ പാളികൾ കൊണ്ട് നിർമ്മിച്ചതിനാൽ കുഞ്ഞ് വളരെ അധികം സുരക്ഷിതമായി ഇരിക്കും. ഗർഭകാലത്ത് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കൊണ്ട് ചില ഗുണങ്ങൾ ഉണ്ടെന്നതാണ് വസ്തുത. എന്നാൽ പങ്കാളി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട് എങ്കിൽ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.
ഗർഭകാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭം അലസാൻ കാരണമാകുമെന്നും പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഗർഭകാലത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒരിക്കലും ഗർഭം അലസാൻ കാരണമാകില്ല.ഗർഭപിണ്ഡം ശരിയായി വികസിക്കാത്തതിനാൽ ഗർഭം അലസൽ സംഭവിക്കാം എന്നതൊഴിച്ചാൽ, ലൈംഗികത മൂലം ഇത് സംഭവിക്കുന്നില്ല. എന്നാൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ നേരിടുന്ന അവസ്ഥയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ദോഷം ചെയ്യും
ഗർഭാവസ്ഥയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീയുടെ വയറിലും ആന്തരിക അവയവങ്ങളിലും സമ്മർദ്ദം ചെലുത്താത്ത വിധത്തിലായിരിക്കണം ചെയ്യേണ്ടത്. സ്ത്രീകൾക്ക് നന്നായി ശ്വസിക്കാനും മറ്റും സാധിക്കുന്ന തരത്തിലായിരിക്കണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്.
നിരവധി തവണഗർഭം അലസൽ സംഭവിച്ചവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. .
സെക്സിനിടെ രക്തസ്രാവം ഉണ്ടാകുന്നെങ്കിലും ലൈംഗികത ഒഴിക്കാണം. ലൈംഗിക ബന്ധത്തിലോ ശേഷമോ വേദനയോ രക്തസ്രാവമോ ഉണ്ടായാൽ സ്ത്രീകൾ തീർച്ചയായും ഡോക്ടറെ സമീപിക്കുന്നതും നല്ലതാണ്.