car

തിരുവനന്തപുരം: കോവളം എം എൽ എ വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു. വീടിനുമുന്നിൽ നിർത്തിയിട്ട കാർ ആണ് തകർത്തത്. ഉച്ചക്കട സ്വദേശി സന്തോഷാണ് സംഭവത്തിന് പിന്നിൽ. ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

ബൈക്കില്‍ എത്തിയ അക്രമി രാവിലെ എട്ടു മണിയോടെ കമ്പിപ്പാര കൊണ്ടു വാഹനത്തിന്‍റെ ഗ്ലാസും മുന്‍വശവും തകര്‍ക്കുകയായിരുന്നു. ബാലരാമപുരം പൊലീസ് കേസെടുത്തു. സന്തോഷ് മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.