
പത്തനംതിട്ട : ഭാര്യയെയും മകളെയും മർദ്ദിച്ചതിന് പിടികൂടാൻ ശ്രമിക്കവേ, പൊലീസിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. ആറന്മുള ഇടശേരിമല കളമാപ്പുഴി പാപ്പാട്ടുതറ വീട്ടിൽ ജിജിക്കുട്ടൻ (ഉല്ലാസ് 39) ആണ് പിടിയിലായത് കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിൽ ഭാര്യയെയും മകളെയും ഉപദ്രവിക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ എസ് .ഐ രാജീവും സംഘവും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസിനെ ആക്രമിക്കുകയായിരുന്നു.
മൽപ്പിടിത്തത്തിനിടെ എസ്.ഐ .രാജീവിന്റെ ഇടതുകൈപ്പത്തി കടിച്ചുപരിക്കേൽപ്പിച്ചു. സി. പി .ഒ ഗിരീഷ് കുമാറിന്റെ ചെറുവിരലിന്റെ അസ്ഥിക്കു പൊട്ടലുണ്ട്. സി .പി .ഒ വിഷ്ണുവിന് ചവിട്ടേറ്റു. കൂടുതൽ പൊലീസെത്തിയാണ് ഇയാളെ കീഴടക്കിയത്. എസ്. ഐ മാരായ രാജീവ്, അനിരുദ്ധൻ, സിദ്ധീക്, സി. പി .ഒമാരായ അജിത്, അഖിൽ, തിലകൻ, വിഷ്ണു എന്നിവരും സംഘത്തിലുണ്ടായിരുന്നു.