unnimukundan

വിമർശകന് ചുട്ടമറുപടി നൽകി നടൻ ഉണ്ണിമുകുന്ദൻ. മേപ്പടിയാൻ ചിത്രവുമായി ബന്ധപ്പെട്ടുള്ള കമന്റിനോടാണ് താരം പ്രതികരിച്ചത്. ഫെബ്രുവരി 18നാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്തത്. തൊട്ടുപിന്നാലെ സിനിമയ്‌ക്കെതിരെ വിമർശനവുമായി ചിലർ രംഗത്തെത്തിയിരുന്നു.

ഇന്നലെ മേപ്പടിയാനിലെ ഒരു രംഗം ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഉണ്ണിമുകന്ദൻ അവതരിപ്പിച്ച ജയകൃഷ്ണൻ എന്ന കഥാപാത്രം സർക്കാർ ഓഫീസിൽ പോകുന്ന രംഗത്തിന്റെ ചിത്രമാണ് നടൻ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പോസ്റ്റിന് താഴെ 'ഇപ്പോഴും ഹാങ്ഓവറിലാണോ ഉണ്ണീ, അടുത്ത ചിത്രം ചെയ്യൂ...ഞങ്ങൾ കാത്തിരിക്കാം.' എന്നൊരാൾ കമന്റ് ചെയ്തു.

'സിനിമ തിയേറ്ററിൽ എത്തിക്കാൻ നാല് വർഷമെടുത്തു. ഒടിടിക്ക് നൽകും മുമ്പ് ഞാൻ ഒരുവർഷം ഹോൾഡ് ചെയ്തു. ആവശ്യമെങ്കിൽ ഒരു നടനെന്ന നിലയിൽ എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഈ സിനിമ ഒരു നാണവുമില്ലാതെ ആഘോഷിക്കും. '-ഉണ്ണിമുകുന്ദൻ കുറിച്ചു.