deepika

ബോളിവുഡിലെ തന്നെ ഏറ്റവും സുന്ദരികളായ നടിമാരിലൊരാണ് ദീപിക പദുക്കോൺ. നടിയുടെ അഭിനയത്തിനൊപ്പം തന്നെ ഭംഗിക്കും ആരാധകരേറെയാണ്. സൗന്ദര്യ സംരക്ഷണത്തിനും ഏറെ പ്രാധാന്യം നൽകുന്ന താരങ്ങളിലൊരാൾ കൂടിയാണ് ദീപിക.

സൗന്ദര്യം വർദ്ധിപ്പിക്കാൻ പതിനെട്ടാം വയസിൽ തനിക്ക് ലഭിച്ച ഒരു മോശം ഉപദേശത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടിയിപ്പോൾ. സ്തനത്തിന് വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ നടത്താൻ ഒരാൾ തന്നെ ഉപദേശിച്ചുവെന്ന് നടി വെളിപ്പെടുത്തി.

തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മോശവുമായ ഉപദേശങ്ങളെക്കുറിച്ച് സംസാരിക്കവേ ഒരു മാദ്ധ്യമത്തോടായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. 'എനിക്ക് ലഭിച്ച ഏറ്റവും മോശം ഉപദേശം സ്തനങ്ങൾക്ക് വലിപ്പം കൂട്ടാൻ ശസ്ത്രക്രിയ ചെയ്യണം എന്നതായിരുന്നു. അന്ന് എനിക്ക് പതിനെട്ട് വയസായിരുന്നു, അത് ഗൗരവമായി എടുക്കാതിരിക്കാൻ എനിക്ക് എങ്ങനെ വിവേകം ഉണ്ടായെന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെടുന്നു.'- ദീപിക പറഞ്ഞു.