ukraine

കീവ്: അഞ്ചാം ദിവസവും റഷ്യ ആക്രമണം തുടരുമ്പോഴും ഒന്നൊന്നായി പ്രധാന നഗരങ്ങൾ പിടിച്ചടക്കുമ്പോഴും തകർക്കാനാകാത്തതായി ഒന്നുണ്ട് യുക്രെയിനികളുടെ പോരാട്ട വീര്യത്തെ. സ്ത്രീകളും പ്രായമായവരുമടക്കം സ്വന്തം രാജ്യത്തെ ശത്രുക്കളിൽ നിന്ന് രക്ഷിക്കാൻ അനേകായിരം യുക്രെയിൻ പൗരൻമാരാണ് സേനയ്ക്കൊപ്പം അണിനിരക്കുന്നത്. ഇക്കൂട്ടത്തിൽ മുൻ യുക്രെയിൻ പ്രസിഡന്റും കായികതാരങ്ങളും രാഷ്ട്രീയക്കാരും ഉൾപ്പെടുന്നു.

യൂറോപ്പിലെ രണ്ടാമത്തെ വലിയ രാജ്യമായ യുക്രെയിനിലെ ജനങ്ങൾ യുദ്ധത്തെ ഭയന്ന് ഒളിച്ചിരിക്കുകയല്ല മറിച്ച് അനേകം പേരാണ് ഒരിക്കലും കീഴടങ്ങില്ലെന്ന പ്രസിഡന്റ് സെലൻസ്കിയുടെ വാക്കുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയുധമേന്തി സേനയ്ക്കൊപ്പം അണിനിരക്കുന്നത്. യുക്രെയിനിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിക്കാമെന്ന അമേരിക്കയുടെ വാഗ്ദാനം തള്ളിക്കളഞ്ഞ സെലൻസ്കിയുടെ അതേ പോരാട്ടവീര്യമാണ് യുക്രെയിനിലെ ജനങ്ങൾക്കുമുള്ളത്. അധിനിവേശം ആരംഭിക്കുന്നതിന് തൊട്ടുമുൻപായി സ്വയരക്ഷാർത്ഥം ആയുധമുപയോഗിക്കാൻ യുക്രെയിൻ ഭരണകൂടം പൗരൻമാർക്ക് അനുമതി നൽകുന്നതിനുള്ള നിയമം പാസാക്കിയിരുന്നു. മാത്രമല്ല തലസ്ഥാനമായ കീവിലെ ജനങ്ങൾക്ക് മാത്രമായി ഏകദേശം 18000 തോക്കുകൾ വിതരണം ചെയ്യുകയും 18നും 60നും ഇടയിലുള്ള പുരുഷൻമാർ രാജ്യം വിടുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അനേകായിരം ജനങ്ങൾ ആയുധവുമായി ഇറങ്ങിത്തിരിച്ചത്.

മുൻ യുക്രെയിൻ പ്രസിഡന്റ് പെട്രോ പൊറോഷെൻകോയും റഷ്യയെ തുരത്താൻ ആയുധവുമായി രംഗത്തെത്തി. 2014 മുതൽ 2019 വരെ യുക്രെയിൻ ഭരിച്ച പൊറോഷെൻകോ യുക്രെയിനിനെ പിടിച്ചടക്കാൻ പുടിന് ഒരിക്കലും സാധിക്കില്ലെന്ന് ഉറപ്പിക്കുന്നു. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ രാജ്യസ്നേഹം വ്യക്തമാക്കുന്നത്.

“How long do you think you can hold out?”

“Forever.”

Former Ukrainian President @poroshenko takes up a Kalashnikov rifle alongside civilian defense forces as he speaks to @JohnBerman from the streets of Kyiv. pic.twitter.com/jxGl6BKgZR

— CNN (@CNN) February 25, 2022

ഈ വർഷം അവസാനം വിവാഹിതരാകാനിരുന്ന യുവദമ്പതികൾ തങ്ങളുടെ വിവാഹം നേരത്തെയാക്കി രാജ്യത്തിനുവേണ്ടി പോരാടാൻ തോക്കേന്തി നിൽക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു. 21കാരിയായ യരീനയും 24കാരനായ സിവിയാടോസ്ലാവുമാണ് ധീരമായ തീരുമാനമെടുത്ത് രാജ്യത്തിനുവേണ്ടി പൊരുതാൻ ഇറങ്ങിത്തിരിച്ചത്.

ukraine

ആമസോണിന്റെ മുൻ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും യുക്രെയിൻ പാർലമെന്റംഗവും വോയിസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായ കിര റുദിക് എ കെ47 തോക്കേന്തി നിൽക്കുന്ന ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. യുക്രെയിനിലെ പുരുഷൻമാരെപോലെ വനിതകളും രാജ്യത്തെ സംരക്ഷിക്കുമെന്ന് കിര ചിത്രത്തോടൊപ്പം കുറിച്ചു.

I learn to use #Kalashnikov and prepare to bear arms. It sounds surreal as just a few days ago it would never come to my mind. Our #women will protect our soil the same way as our #men. Go #Ukraine! 🇺🇦 pic.twitter.com/UbF4JRGlcy

— Kira Rudik (@kiraincongress) February 25, 2022

റഷ്യൻ അധിനിവേശം തടയാൻ രാജ്യത്തിനൊപ്പം ചേരുമെന്ന് മുൻ വിഖ്യാത ബോക്സിംഗ് ചാമ്പ്യനും 2014 മുതൽ കീവിന്റെ മോയറുമായ വിതാലി ക്ളിഷ്കോ പറഞ്ഞു. തനിക്ക് മുന്നിൽ മറ്റൊരു വഴിയില്ലെന്നും പോരാടുമെന്നും ക്ളിഷ്കോ വ്യക്തമാക്കി.

Here is Mayor of Kyiv Vitali Klitschko at the battlefront defending his country.
Klitschko is a former boxing champion and a millionaire, he could have fled Ukraine by private jet, live a happy life elsewhere, but he decided to fight for his country#UkraineRussia #UkraineRussia pic.twitter.com/nfkSVAraR9

— Breggle Acha Derrick  𓃵 (@Breggle) February 25, 2022

80കാരനായ യുക്രെയിൻ പൗരൻ തന്റെ പേരക്കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി യുദ്ധത്തിനിറങ്ങുന്ന മറ്റൊരു കാഴ്ചയും ലോകമനസാക്ഷിയെ കണ്ണീരണിയിക്കുന്നു.

This man is 80-year-old, showed up to join the Ukrainian army, carrying with him a small case with 2 t-shirts, a pair of extra pants, a toothbrush and a few sandwiches for lunch.
He said he was doing it for his grandkids in #Ukraine pic.twitter.com/8Q0YF6Z7fT

— Asaad Hanna (@AsaadHannaa) February 25, 2022

തന്റെ ജീവിതകാലത്തനിടക്ക് ഒരിക്കൽ പോലും തോക്ക് കയ്യിലെടുത്തിട്ടില്ലാത്ത യുക്രെയിൻ ചരിത്രകാരൻ യുറി കൊർച്ചെമിൻയും യുദ്ധത്തിൽ അണിനിരക്കുന്നു. അവർ തങ്ങൾക്ക് നിറതോക്കുകൾ നൽകിയെന്നും തങ്ങളിതാ തയ്യാറായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനെക്കാൾ നല്ലത് പോരാട്ടത്തിനിറങ്ങുന്നതാണെന്ന് യുക്രെയിൻ പാരാഗ്ളൈഡിംഗ് പരിശീലകനായ റോമൻ ബൊണ്ടേർട്ട്‌സെവ് പറയുന്നു. താൻ കൊല്ലപ്പെട്ടാലും തന്റെ തോക്കുമായി പകരം മറ്റ് രണ്ട് പേർ യുദ്ധത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ukraine

റഷ്യൻ സേന പാലത്തിലൂടെ രാജ്യത്തിലേക്ക് കടക്കുന്നത് തടയുന്നതിനായി സ്വയം പൊട്ടിത്തെറിച്ച് പാലം തകർത്ത യുക്രെയിൻ ധീര സൈനികനും സല്യൂട്ട് അർഹിക്കുന്നു.