
മനോഹരമായ ഹാന്റ് പെയിന്റഡ് കലങ്കാരി സാരിയിൽ തിളങ്ങി താരസുന്ദരി സാമന്ത. ചാംപ്യൻസ് ഒഫ് ചേഞ്ച് തെലങ്കാന 2021 വേദിയിലാണ് അതീവസുന്ദരിയായി താരം എത്തിയത്. ഈ സാരിയിലുള്ള ചിത്രങ്ങളും സമാന്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

എംബലിഷ്‌ഡ് ഗോൾഡൻ ബോർഡറുള്ള സാരിയിൽ മരങ്ങൾ, പക്ഷികൾ എന്നിവ ഹാന്റ് പെയിന്റ് ചെയ്തിരിക്കുന്നു. ജോമെട്രിക് പാറ്റേൺ ഉള്ള ഗോൾഡൻ ബ്ലൗസ് ആണ് ഇതോടൊപ്പം പെയർ ചെയ്തിരിക്കുന്നത്. ഡീപ് 'V' ഷെയ്പ് നെക്‌ലൈൻ ആണ് ബ്ലൗസിന്റേത്. വലിയ ജുംക, വളകൾ എന്നീ അക്സസറീസാണ് സാരിയോടൊപ്പം പെയർ ചെയ്തിരിക്കുന്നത്. ഒപ്പം ബൺ ഹെയർസ്റ്റൈൽ താരത്തിന് ബോൾഡ് ലുക്ക് നൽകുന്നുണ്ട്. ഇതിനിണങ്ങുന്ന രീതിയിലുള്ള മേക്കപ്പാണ് നൽകിയിരിക്കുന്നത്. 1.14 ലക്ഷം രൂപ വില വരുന്ന ഈ സാരി ഒരുക്കിയത് അർച്ചന ജാജുവാണ്.