
കീവ്: കീവിലുള്ള വിദ്യാർത്ഥികളോട് സമീപമുള്ള റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ യുക്രെയിനിലുള്ള ഇന്ത്യൻ എംബസി നിർദേശം നൽകി. വാരാന്ത്യ കർഫ്യൂ പിൻവലിച്ചതിന് പിന്നാലെയാണ് നടപടി. യുക്രെയിൻ റെയിൽവേ സ്‌പെഷ്യൽ ട്രെയിനുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.
Weekend curfew lifted in Kyiv. All students are advised to make their way to the railway station for onward journey to the western parts.
— India in Ukraine (@IndiainUkraine) February 28, 2022
Ukraine Railways is putting special trains for evacuations.
ഇന്ത്യക്കാരെ പടിഞ്ഞാറൻ യുക്രെയിനിലേക്ക് എത്തിക്കുന്നതിനായാണ് റെയിൽവേ സ്റ്റേഷനുകളിലേക്ക് പോകാൻ നിർദേശം നൽകിയത്. ഇന്നും നാളെയുമായി പതിമൂന്ന് വിമാനങ്ങളിൽ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. സംഘർഷ മേഖലയിൽ കുടുങ്ങിയവർക്ക് വെള്ളവും ഭക്ഷണവും ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം യുക്രെയിനിലുള്ള ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ സ്‌പൈസ്‌ജെറ്റ് ബുഡാപെസ്റ്റിലേയ്ക്ക് സർവീസ് നടത്തും. ബോയിംഗ് 737 എംഎഎക്‌സ് വിമാനമായിരിക്കും സ്‌പെഷ്യൽ സർവീസ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു.