
അശ്വതി: വിവാദങ്ങളില്‍പ്പെടാതെ സൂക്ഷിക്കണം, സമയം തീര്‍ത്തും പ്രതികൂലമാണ്, മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും, വാക്ക് പാലിക്കാന്‍ സാധിക്കാത്തതു മൂലം ദുരിതങ്ങള്‍ വർദ്ധിക്കും, യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും.
ഭരണി: സംസാരം വളരെ നിയന്ത്രിക്കണം, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകള്‍ ഉണ്ടാകും, എല്ലാവരും ശത്രുതയോടെ പെരുമാറും, കോടതിനടപടി നേരിടേണ്ടി വരും ജീവിതത്തിന് മാറ്റം, ഇടപാടുകളിൽ ചതിവ് പറ്റാതെ നോക്കണം.
കാര്‍ത്തിക: പുതിയ സ്ത്രീ സുഹൃത്തുക്കളെ ലഭിക്കും, ശത്രു ശല്യം കുറയും, പൊതുരംഗത്ത് തന്ത്രപ്രധാന പദവിക്ക് യോഗം,വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം, പുതിയ അറിവുകൾക്കായി പരിശമിക്കും.
രോഹിണി: പ്രണയബന്ധം ശക്തിപ്പെടും, ഔഷധസേവ നിർത്താനാകും, ജീവിത നിലവാരം മെച്ചപ്പെടുത്തും. വ്യക്തിഗത മികവ് കാണിക്കും, കരാർ ഇടപാടുകൾ വഴി ധനനേട്ടം. കുടുബത്തിലെ അങ്കലാപ്പുകൾ മാറും.
മകയിരം: സ്ത്രീകള്‍ മൂലം സുഖവും സമാധാനവും,വിദേശത്ത് ജോലിചെയ്യുന്നവര്‍ക്ക് ഗുണം,ബാദ്ധ്യതകള്‍ തീര്‍ക്കും,ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ബന്ധു ജനങ്ങളുടെ സഹകരണത്തോടെ നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും.
തിരുവാതിര: പ്രതിസന്ധിഘട്ടങ്ങളില്‍ ദൈവത്തിന്റെ സഹായം ഉണ്ടാകും, മനസുഖം നല്‍കുന്ന വാര്‍ത്തകള്‍ ശ്രവിക്കും, കുടുംബ പിന്തുണ ഉണ്ടാകും, വിജയത്തിലേക്ക് നീങ്ങും, വിശ്വസ്തര്‍ ആവശ്യ സമയത്ത് സഹായിക്കും, കലാരംഗത്ത് പ്രത്യക പരിഗണന,ജോലിക്കാർ മുഖേന തൊഴിലിൽ നേട്ടം.
പുണര്‍തം: ആപത്തുകളിൽ നിന്ന് ദൈവാധീനത്താൽ രക്ഷപെടും, സർക്കാർ ആനുകൂല്യം, ബന്ധുബലം വർദ്ധിക്കും.ആരോഗ്യസ്ഥിതി മെച്ചപ്പെടും, വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. തർക്കങ്ങൾ പരിഹരിക്കും, പ്രതിസന്ധികൾ താനെ മാറിക്കൊള്ളും.
പുയം: യാത്രകള്‍ ഗുണകരമാകും,ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയും, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്യം,സ്ത്രീകള്‍ക്ക് ആഭരണ വസ്ത്രാദി ലാഭം, ജീവിതം സമാധാന പൂർണമാകും, കുടുബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, കുടുബത്തിൽ ക്ഷേമ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കും.
ആയില്യം: സംഘര്‍ഷം നിറഞ്ഞ മാനസികാവസ്ഥയ്ക്ക് ശമനം ലഭിക്കും, തൊഴില്‍ രംഗത്തെ ആത്മാർത്ഥത നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ മൂലം കൂടുതല്‍ അധികാരം ലഭിക്കും , കുടുംബത്തിൽ ശുഭകാര്യങ്ങൾ നടക്കും, സഹോദര ഗുണം, കുടുംബ സുഖം, അവിചാരിത ധനാഗമന മാര്‍ഗങ്ങള്‍ ഉണ്ടാകും.
മകം: പ്രണയ കാര്യങ്ങളില്‍ ദുഃഖം, ആഡംബരത്തിനായി പണം ചെലവഴിക്കും, ലഹരികളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുക,സന്താനങ്ങളെക്കൊണ്ട് കഷ്ടത അനുഭവിക്കാനിട, അഗ്നി ഭയവും ജലഭയവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം,മാനസികവും ശാരീരികവുമായി അസ്വസ്ഥതകൾ ഉടലെടുക്കും.
പൂരം: സ്ത്രീകൾ മോശമായി പെരുമാറും, കഴിവതും യാത്രകൾ ഒഴിവാക്കുക, വിവാദപരമായ കൂട്ട് കെട്ടുകൾ ഒഴിവാക്കുക, സ്വന്തം നിലനിൽപ്പ് സംരക്ഷിക്കണം, സഹായിച്ചവര്‍ ശത്രുക്കള്‍ ആകും.വ്യാപാരത്തിൽ പൊരുത്തക്കേടുകൾ, രേഖകൾ നഷ്ടപ്പെടാതെ നോക്കണം.
ഉത്രം: കടുത്ത നിരാശാ ബോധം ഉണ്ടാകാം, സ്ത്രീകൾക്ക് അലച്ചിലും ജോലിക്കൂടുതലും വർദ്ധിക്കും, ചതിയിൽ പെടാതെ സൂക്ഷിക്കുക, കുടുബ ഓഹരി കാര്യങ്ങളിൽ തർക്കങ്ങൾ ഉണ്ടാകും, ഉത്തരവുകൾ ലഭിക്കാൻ കാലതാമസം, സാമ്പത്തിക പ്രയാസം അനുഭവത്തിൽ വരും.
അത്തം: വിവാദങ്ങളിൽ അകപ്പെടരുത്, സ്വസ്ഥതക്കുറവ്, പിടിവാശികൾ ഒഴിവാക്കുക, ജീവനക്കാര്‍ക്ക് കുറ്റാരോപണമെമ്മോ ലഭിക്കാനിട, ബന്ധുക്കളുടെ എതിര്‍പ്പുകള്‍, കുടുംബത്തില്‍ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം, രക്തദോഷം മൂലമുള്ള അസുഖങ്ങള്‍ക്ക് ഇടവരും.
ചിത്തിര: പ്രണയത്തിൽ വിജയിക്കാൻ നല്ല ശ്രമം വേണം, കേസുകൾ വഴക്കുകൾ എന്നിവ ഉണ്ടാകും, അയൽക്കാരുമായി കലഹം, മറ്റുള്ളവരുടെ അപ്രീതി വരാതെ നോക്കണം,സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, സ്ത്രീകള്‍ മൂലം പ്രയാസങ്ങള്‍, വിശ്വാസവഞ്ചന നേരിടേണ്ടി വരും.
ചോതി: ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകില്ല, രാഷ്ട്രീയ രംഗങ്ങളില്‍ അധികാരം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും,തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കേണ്ടി വരും, മേലുദ്യോഗസ്ഥരുടെ പ്രീതിക്ക് പാത്രമാകും, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും.
വിശാഖം: മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, പ്രണയ കാര്യങ്ങിളില്‍ വിജയം, വാക്ക് പാലിക്കാന്‍ സാധിക്കും, അധികം വിഷമിക്കാതെ ഉന്നത സ്ഥാനങ്ങള്‍ നേടിയെടുക്കും, യാത്ര കൊണ്ട് ഗുണം, സമാധാനം തിരികെ കിട്ടും, സ്ത്രീ വിഷയങ്ങളില്‍ താല്‍പ്പര്യം,വാഹനങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇടവരും, ദാമ്പത്യസുഖം ലഭിക്കും.
അനിഴം: കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള കഴിവുണ്ടാകും, നേരത്തെ ചെയ്ത ചില സഹായങ്ങള്‍ ഇപ്പോള്‍ ഗുണം ചെയ്യും, തൊഴില്‍പരമായി ഉന്നതി, സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കും, ആത്മവിശ്വാസക്കൂടുതല്‍ അനുഭവപ്പെടും,വിദേശ യാത്രയ്ക്കുള്ള അവസരങ്ങള്‍ വന്നുചേരും, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.
കേട്ട: വസ്തു തർക്കം പരിഹരിക്കും, ശമ്പള വർദ്ധനവിന് സാദ്ധ്യത, ശത്രു ജയം, സാമ്പത്തിക സഹായം ലഭിക്കും, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും,അലങ്കാര പണികളിലൂടെ ധന വരവ്. ഭവന വായ്പ ലഭിച്ചേക്കാം, ശുഭപ്രതീക്ഷ വർദ്ധിക്കും, സന്താനത്തിന്റെ മംഗല്യതടസം മാറും.
മൂലം: ചിരകാലാഭിലാഷം നടപ്പിലാകും, വാഹനയോഗം, ശത്രുക്കളെ തോൽപ്പിക്കും, കുടുബ സ്വത്ത് ലഭിക്കാനിടയുണ്ട്, ദൈവാധീനം വർദ്ധിക്കും, ഉല്ലാസപ്രദമായ സാഹചര്യങ്ങൾ ഉടലെടുക്കും, ആവശ്യത്തിനു മാത്രം പണം ചെലവാക്കുക, യാത്രകൾക്ക് യോഗം, തൊഴിൽ രംഗത്ത് അവിചാരിത ധന നേട്ടം, വിദേശയാത്രാ ശ്രമങ്ങൾ വിജയിക്കും.
പൂരാടം: ഈശ്വരപ്രാർത്ഥന ഫലം ചെയ്യും, പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും, അപ്രതീക്ഷിത ധനലാഭം, രോഗ ദുരിതങ്ങൾക്ക് ശമനം, നഷ്ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും,മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും,കടബാദ്ധ്യതകൾക്ക് ശമനം ലഭിക്കും,
നിർമ്മാണ സംരംഭങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷം കിട്ടും, സമ്മാനാദികൾ ലഭിക്കും.
ഉത്രാടം: വൈദ്യരംഗത്ത് പ്രശസ്തിയും ധനവരവും, വിനോദയാത്രകൾ നടത്തും, ലോണുകൾ അനുവദിച്ചു കിട്ടും, എല്ലാ വിഷമങ്ങൾക്കും ശമനം, അകന്നു നിന്നവർ അടുക്കും, ദാമ്പത്യസുഖവും സന്തോഷവും വർദ്ധിക്കും, താൽക്കാലികമായിരുന്ന ജോലി സ്ഥിരമാകും, ഔഷധ സേവ നിർത്താനും രോഗം ഭേദമാകാനും യോഗം.
തിരുവോണം: കൂടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവിടും, ബന്ധുക്കളുടെ സഹായത്താൽ കുടുബ സമാധാനം,പ്രണയബന്ധത്തിൽ നിന്ന് പിൻമാറും, സാമ്പത്തിക സ്ഥിതി മെച്ചമാകും, യാത്രയില്‍ നേട്ടം, ദൈവാനുകൂല്യം, എതിരാളികളുടെ വിമര്‍ശനങ്ങളെ മറി കടക്കാനാകും, വരുമാനത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുക, പൊതുജന പിന്തുണ വര്‍ദ്ധിക്കും.
അവിട്ടം: അന്യദേശ വാസം , ദൂരയാത്ര, ദൈവീക ചിന്ത ഉടലെടുക്കും, രോഗമുക്തി, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ ഉണ്ടാകുന്ന ഉയര്‍ച്ചയില്‍ മറ്റുള്ളവര്‍ക്ക് അസൂയ ഉടലെടുക്കും, ആഡംബരത്തിനായി പണം ചെലവഴിക്കും, സ്ത്രീഗുണം, ഇഷ്ട ഭക്ഷണ പ്രാപ്തി, വരുമാനത്തില്‍ വര്‍ദ്ധനവ്, വിദേശത്ത് ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കും.
ചതയം: ബന്ധുജനങ്ങള്‍ക്ക് ദുരിതാനുഭവങ്ങള്‍ ഉണ്ടാകും, ഔഷധം ഉപയോഗിക്കേണ്ടി വരും, ബാദ്ധ്യതകൾ പ്രയാസപ്പെടുത്തും,കുടുബതർക്കം വഷളാകും, തൊഴിൽ മാറ്റം, സ്ഥാനചലനം. യാത്രാദുരിതം, പങ്കാളിക്ക് തൊഴിൽ പരാജയം, ധനനഷ്ടം, വിദേശ യാത്ര തടസപ്പെടും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടില്ല.
പൂരുരുട്ടാതി:സഹോദരില്‍ നിന്നും മനക്ലേശം ഉണ്ടാകും,അന്യരുടെ വാക്കുകള്‍ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്, ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രർവത്തിക്കണം, രാത്രിയിലുള്ള സഞ്ചാരം കഴിയുന്നതും ഒഴിവാക്കുക, വളഞ്ഞ വഴിയിലൂടെയുള്ള ധനസമ്പാദനം ഒഴിവാക്കണം.
ഉത്രട്ടാതി: കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം,യാത്രയില്‍ ധന നഷ്ടമോ അധിക ചെലവോ വരും, സുഹൃത്തുക്കള്‍ മൂലം ധനനാശം വരാം,ചെലവിനേക്കാള്‍ വരവ് കുറഞ്ഞിരിക്കും, പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ നോക്കണം, ചില സംഗതികളില്‍ തീരുമാനമെടുക്കാന്‍ പാടുപെടും.
രേവതി:ചതിയില്‍ പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, സ്ത്രൈണതകൂടിനില്‍ക്കും, പരാജയത്തില്‍ നിരാശപ്പെടാതെ വിജയംവരെ പ്രവര്‍ത്തിക്കണം, മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ട് കുഴപ്പങ്ങള്‍ വരുത്തിവയ്ക്കും, ചതിയില്‍ പ്പെടാതിരിക്കാന്‍ സൂക്ഷിക്കണം, അര്‍ഹമായ രീതിയില്‍ അംഗീകാരം ലഭിക്കില്ല, നേത്ര രോഗം വരാതെ നോക്കണം , വരവിനേക്കാള്‍ ചെലവ് അധികരിച്ചു നില്‍ക്കും