nataliya-ableyeva

കീവ്: റഷ്യൻ സേന അതിഭീകര ആക്രമണം നടത്തുന്നതിനിടെ സ്വന്തം മക്കളെ നാട്ടിൽ ഉപേക്ഷിച്ച് അപരിചിതരായ രണ്ട് കുട്ടികളെ സുരക്ഷിതരായി ഹംഗറിയിലെ അതിർത്തിയിലെത്തിച്ച് യുക്രെയിൻ വനിത. കഴിഞ്ഞ ശനിയാഴ്ച യുക്രെയിൻ നഗരമായ കമിയാനെറ്റ്സ് പൊഡിൽസ്കിയിലാണ് സംഭവം നടന്നത്.

യുക്രെയിനിൽ നിന്ന് പാലായനം ചെയ്യാൻ ശ്രമിച്ച രണ്ട് കുട്ടികളെ നതാലിയ അബ്ളേയെവ എന്ന അൻപത്തെട്ടുകാരി അതിർത്തി കടത്തി ഹംഗറിയിലെത്തിക്കുകയായിരുന്നു. അതിർത്തി കടക്കാൻ ശ്രമിക്കുകയായിരുന്നു മുപ്പത്തിയെട്ടുകാരനെയും രണ്ട് കുട്ടികളെയും ജന്മനാടായ കമിയാനെറ്റ്സ് പൊഡിൽസ്കിയിൽ വച്ചാണ് നതാലിയ കണ്ടുമുട്ടുന്നത്. എന്നാൽ 18നും 60നും ഇടയിൽ പ്രായമുള്ള യുക്രെയിൻ പുരുഷൻമാർ രാജ്യം വിടരുതെന്ന നിയമമുള്ളതിനാൽ പിതാവിന് കുഞ്ഞുങ്ങളെയും കൊണ്ട് അതിർത്തി കടക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ പിതാവ് തന്റെ കുട്ടികളെ ഹംഗറയിൽ എത്തിക്കുന്നതിനായി നതാലിയെ ഏൽപ്പിക്കുകയായിരുന്നു. ഇറ്റലിൽ നിന്ന് ഹംഗറയിലെ അതിർത്തിയിൽ മാതാവായ അന്ന സെംയുകിനെ കുട്ടികളെ ഏൽപ്പിക്കുക എന്ന ദൗത്യമാണ് നതാലിയ ഏറ്റെടുത്തത്. നതാലിയയുടെ മകൻ പൊലീസും മകൾ നഴ്‌സുമായതിനാൽ ഇരുവർക്കും രാജ്യം വിടാൻ സാധിക്കുമായിരുന്നില്ല.

അന്നയുടെ ഫോൺ നമ്പർ നൽകിയായിരുന്നു കുട്ടിതകളുടെ പിതാവ് അവരെ യാത്രയാക്കിയത്. നതാലിയ കുട്ടികളെ ഏൽപ്പിക്കുകയും തുടർന്ന് ഇരുവരും ആലിംഗനം ചെയ്ത് കരയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ്.

A Ukranian mother reunites with her son & daughter on the Hungary border & hugs the stranger (in the yellow jacket) who brought them across border. Mother had been out of country & father couldn't cross border so stranger offered to take them to safety.

pic.twitter.com/TpbrWPcEwt

— GoodNewsCorrespondent (@GoodNewsCorres1) February 26, 2022

നതാലിയുടെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നു. മനുഷ്യത്വപരമായ പ്രവർത്തിയെന്നും ലോകത്ത് നല്ല മനുഷ്യർ ശേഷിക്കുന്നുണ്ടെന്നും പലരും കുറിച്ചു.

There are good people left in this world. God bless the woman in yellow ❤🙏

— Selina (@Seli_San) February 27, 2022

Beautiful act of humanity. As a parent I could feel the flood of relief and gratitude. We are all connected. Kindness matters. ❤️

— jenny wren (@twintrekking) February 27, 2022