
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിൽ നടപ്പാത കയ്യേറി കൊടി തോരണങ്ങൾ കെട്ടുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിർമശനം.
ഒരു രാഷ്ട്രീയ പാർട്ടിക്ക് എന്തും ആകാമെന്നാണോ? പാവപ്പെട്ടവർ ഹെൽമറ്റ് വച്ചില്ലെങ്കിൽ പോലും പിഴ ഈടാക്കുകയാണ്. പാർട്ടി നിയമം ലംഘിക്കുമ്പോൾ സർക്കാർ കണ്ണടയ്‌ക്കുകയാണ്. അതാണോ കേരളത്തിന്റെ നിയമവ്യവസ്ഥ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
ഇത്തരത്തിൽ കൊടി തോരണങ്ങൾ കെട്ടുന്നതിന് കോർപറേഷൻ അനുമതി നൽകിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഘട്ടത്തിൽ എ ജി നേരിട്ട് ഹാജരായി. അഞ്ചാം തീയതി വരെ കൊടിത്തോരണങ്ങൾ കെട്ടാനായി കോർപറേഷൻ അനുമതി നൽകിയിട്ടുണ്ടെന്നും അന്ന് തന്നെ മുഴുവൻ കൊടിതോരണങ്ങളും നീക്കുമെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെയെങ്കിൽ കോർപറേഷന്റെ അനുമതിപ്പത്രം കോടതിയിൽ ഹാജരാക്കണമെന്നും അഞ്ചാം തീയിതി അവ നീക്കം ചെയ്ത ശേഷമുള്ള റിപ്പോർട്ടുകൾ കോടതിയിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത്തരത്തിൽ വിമർശനമുന്നയിക്കുമ്പോൾ മറ്റൊരു പാർട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.